വിഴിഞ്ഞം പദ്ധതി രണ്ട് ഘട്ടമായി

വ്യാഴം, 10 ഫെബ്രുവരി 2011 (10:02 IST)
PRO
PRO
വിഴിഞ്ഞം പദ്ധതി രണ്ട് ഘട്ടമായി പൂര്‍ത്തീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മ്മാണം രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും ധനമന്ത്രി തന്റെ ആറാം ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.

വിഴിഞ്ഞം പദ്ധതിയുടെ ആദ്യ ഘട്ടത്തിന് 150 കോടി രൂപ വകയിരുത്തി. കെ‌എം‌എം‌എല്‍ കാമ്പസ്സില്‍ 5 കോടി രൂപ ചെലവാക്കി മിനറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റൂട്ട് സ്ഥാപിക്കും. കെല്‍ട്രോണ്‍ നവീകരണത്തിന് 50 കോടി രൂപ അനുവദിച്ചു.

കെല്‍ 20 ട്രാന്‍സ്ഫോമറുകള്‍ നിര്‍മ്മിക്കും. പെരുമ്പാവൂര്‍ ട്രാവന്‍കൂര്‍ റയോണ്‍ സും കുണ്ടറ അലിന്‍ഡ്‌സും ദേശസാല്‍ക്കരിക്കും. സീതാറാം മില്‍ നവീ‍കരണത്തിന് 20 കോടി രൂപ നല്‍കും. പെരുമ്പാവൂരില്‍ ദേശീയ വൈജ്ഞാനിക കേന്ദ്രം സ്ഥാപിക്കും. ഐടി പാര്‍ക്കുകള്‍ക്ക് ഭൂമി ഏറ്റെടുക്കാന്‍ 102 കോടി രൂപ നീക്കിവച്ചു. ടൂറിസത്തിന് 150 കോടി രൂപയും നീക്കിവച്ചു.

വെബ്ദുനിയ വായിക്കുക