വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്ന കൊള്ളക്കാരെ ജനങ്ങള്‍ നേരിടണമെന്ന് വിഎസ്
വ്യാഴം, 21 നവംബര്‍ 2013 (11:23 IST)
PRO
PRO
വിഴിഞ്ഞം തുറമുഖ പദ്ധതിയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന കൊള്ളക്കാരെ ജനങ്ങള്‍ നേരിടണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ഇത്തരം കൊള്ളക്കാര്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകേണ്ടത് സര്‍ക്കാരാണ്. മുന്‍പ് പരദേശികളുടെ വരവിനെ നേരിട്ടതും ജനങ്ങളാണ്. അതുപോലെ ഇത്തരം കൊള്ളക്കാരെയും നേരിടണം.
റോഡിന് അനുമതി നല്‍കേണ്ട ചുമതല പരിസ്ഥിതി മന്ത്രാലയത്തിന്റെതാണെന്നും വിഎസ് പറഞ്ഞു. സര്‍ക്കാര്‍ പദ്ധതി പ്രദേശത്തേക്ക് 600 മീറ്റര്‍ റോഡ് വെട്ടിയത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഹോട്ടല്‍ ആന്റ് റിസോര്‍ട്ട് അസോസിയേഷന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കത്തയച്ചുവെന്ന റിപ്പോര്‍ട്ടിനോട് പദ്ധതി പ്രദേശം സന്ദര്‍ശിക്കുന്നതിനിടെ പ്രതികരിക്കുകയായിരുന്നു വിഎസ്.