വിലക്കയറ്റത്തെപ്പറ്റി സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. ഭരണമുന്നണി അഭ്യന്തര പ്രശ്‌നങ്ങളില്‍ തര്‍ക്കിക്കുമ്പോള്‍ അവശ്യസാധനവില കുതിച്ച് കയറുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു
വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും പ്രതിപക്ഷം സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബ്രാന്റഡ് അരിയുടെവില നോക്കി വിലക്കയറ്റമുണ്ടെന്ന് പറയുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സി പി ഐയിലെ പി തിലോത്തമനാണ് ഇതുസംബന്ധിച്ച അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
മുഖ്യമന്ത്രിയുടെയും ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയുടെയും മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയായിരുന്നു.