വിരമിക്കല്‍ പ്രായം: സംസ്ഥാനമാകെ പ്രതിഷേധം

തിങ്കള്‍, 19 മാര്‍ച്ച് 2012 (12:56 IST)
PRO
വിരമിക്കല്‍ പ്രായം 56 വയസാക്കി നിജപ്പെടുത്തിയതിനെതിരെ സംസ്ഥാനമാകെ യുവജന സംഘടനകളുടെ പ്രതിഷേധം. തിരുവനന്തപുരത്ത് ഡി വൈ എസ് ഐയും മറ്റ് ഇടതുപക്ഷ സംഘടനകളും നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ സംഘര്‍ഷമുണ്ടായി. നിയമസഭയ്ക്ക് മുന്നിലേക്ക് വന്ന പ്രകടനം പൊലീസ് തടഞ്ഞു. സമരക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

എന്നാല്‍ സമരക്കാര്‍ സംയമനം പാലിച്ചതോടെ ലാത്തിച്ചാര്‍ജ് നടത്താനുള്ള നീക്കത്തില്‍ നിന്ന് പൊലീസ് പിന്‍‌മാറി. ഇടതുപക്ഷ പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനത്തിന് പിന്നാലെ യുവമോര്‍ച്ചയും പ്രതിഷേധ മാര്‍ച്ച് നടത്തുകയാണ്.

പെന്‍ഷന്‍പ്രായം ഉയര്‍ത്തിയതിലും വിരമിക്കല്‍ തീയതി ഏകകരണത്തിലും പ്രതിഷേധിച്ച്‌ ബജറ്റ് അവതരണ വേളയില്‍ പ്രതിപക്ഷം നിയമസഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വച്ചിരുന്നു. ഇതുമൂലം കുറച്ചു സമയത്തേയ്ക്ക്‌ ബജറ്റ്‌ അവതരണം തടസപ്പെട്ടു.

വെബ്ദുനിയ വായിക്കുക