ബക്രീദ് പ്രമാണിച്ച് 24 നു പൊതുഅവധി നേരത്തേ തന്നെ അറിയിച്ചിരുന്നു. എന്നാല്‍ ബക്രീദ് പെരുന്നാളിനോട് അനുബന്ധിച്ച് 25 നും അവധി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനൊപ്പം 26 നും അവധി വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു എങ്കിലും ആ ദിവസം പ്രവര്‍ത്തി ദിനമായിരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ അവധി ദിവസമാക്കിയത്.