മലപ്പുറം ജില്ലയിലെ അരീക്കോട് എസ് ഒ ഹൈസ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്കൂള്‍ ഹെഡ്മാസ്റ്റര് നേരിട്ട് ഹാജരായി വിശദീകരണം നല്കാന് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന് നിര്‍ദ്ദേശിച്ചു. സ്കൂളില്‍ ഇക്കൊല്ലം ഒന്‍പതാം ക്ലാസ്സില്‍ പരാജയപ്പെട്ട എല്ലാ കുട്ടികളുടെയും ഉത്തരക്കടലാസുകളും അനുബന്ധരേഖകളും സഹിതം മെയ് 15ന് രാവിലെ 10.30 ന് കമ്മീഷന്റെ തിരുവനന്തപുരത്തെ ഓഫീസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഹെഡ്മാസ്റ്റര്‍ക്ക് കമ്മീഷന് നോട്ടീസ് അയച്ചത്.