വിഡി സതീശന്റെ അഭിപ്രായത്തോട് യോജിപ്പില്ലെന്ന് എംഎം ഹസന്‍

ചൊവ്വ, 6 മെയ് 2014 (10:10 IST)
കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനെ വിമര്‍ശിക്കുന്ന വിഡി സതീശന്റെ അഭിപ്രായത്തോട് യോജിപ്പില്ലെന്ന് എംഎം ഹസന്‍. സുധീരനെതിരേ വിഡി സതീശന്‍ പരസ്യമായി പ്രതികരിച്ചത് നിര്‍ഭാഗ്യകരമാണ്.
 
സതീശന്റെ അഭിപ്രായങ്ങളോട് യോജിപ്പില്ലെന്നും മദ്യ വര്‍ജനത്തിനുള്ള ശക്തമായ പ്രവര്‍ത്തനങ്ങള്‍ക്ക് വിഎം സുധീരന് ജനശ്രീ മിഷന്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും എംഎം ഹസന്‍ വ്യക്തമാക്കി. നിലവാരമില്ലാത്ത ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കരുതെന്നും എം എം ഹസന്‍ പറഞ്ഞു

വെബ്ദുനിയ വായിക്കുക