വി എസ് അച്യുതാനന്ദന്റെ ബന്ധുവും വിമുക്ത ഭടനുമായ സോമന് ഭൂമി പതിച്ച് നല്‍കിയത് ചട്ടം ലംഘിച്ചാണെന്ന് സംസ്ഥാന സര്‍ക്കാര്‍. തിങ്കളാഴ്ച ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
നടപടിക്രമങ്ങള്‍ പാലിക്കാതെ തിടുക്കപ്പെട്ടാണ് ഭൂമി നല്‍കിയത്. ഉദ്യോഗസ്ഥരും ഇതിന് കൂട്ടുനിന്നു. ഗുരുതരമായ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം നടത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
കാസര്‍കോട് ജില്ലയില്‍ 4.22 ഏക്കര്‍ ഭൂമിയാണ് സോമന് മുന്‍ സര്‍ക്കാര്‍ അനുവദിച്ചത്. യുഡിഎഫ് സര്‍ക്കാര്‍ ആധികാരത്തിലേറിയപ്പോള്‍ ഈ നടപടി റദ്ദാക്കിയിരുന്നു. ഇതിനെതിരെ സോമനും ഭാര്യയും കോടതിയെ സമീപിക്കുകയായിരുന്നു. കേസ് വിധിപറയാനായി മാറ്റിവച്ചു.