വിഎസിനെ കെജ്‌രിവാള്‍ ക്ഷണിച്ചത് ഒരു മാധ്യമത്തിന്റെ താല്‍പര്യം മൂലം: പിണറായി
ബുധന്‍, 19 ഫെബ്രുവരി 2014 (17:47 IST)
PRO
PRO
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെ ആം ആദ്മി പാര്‍ട്ടിയിലേക്ക് അരവിന്ദ് കെജ്‌രിവാള്‍ ക്ഷണിച്ചത് ഒരു മാധ്യമത്തിന്റെ മാത്രം താല്‍പര്യം മൂലമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ആ മാധ്യമത്തിന് താല്പര്യങ്ങള്‍ കെജ്‌രിവാളിനെ കൊണ്ട് പറയിക്കുകയാണ് ഉണ്ടായതെന്നും പിണറായി അഭിപ്രായപ്പെട്ടു.
വി എസ് പാര്‍ട്ടിയില്‍ ചേരണമെന്ന് കെജ്‌രിവാള്‍ നേരിട്ട് അഭ്യര്‍ത്ഥിക്കുകയായിരുന്നു.
ആം ആദ്മി പാര്‍ട്ടി ജനങ്ങളുടെ അവസാനത്തെ പ്രതീക്ഷയാണ്. ദയവായി പാര്‍ട്ടിയില്‍ ചേരണമെന്നാണ് കെജ്‌രിവാള്‍ വി എസിനോട് അഭ്യര്‍ഥിച്ചത്.
ആം ആദ്മി പാര്‍ട്ടിക്ക് കേരളത്തില്‍ ഇടമുണ്ടെന്നും കെജ്രിവാള്‍ പറഞ്ഞു. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എത്ര സീറ്റുകളില്‍ മത്സരിക്കുമെന്ന് തീരുമാനിച്ചിട്ടില്ല എന്നു അദ്ദേഹം അറിയിച്ചു.