മുസ്ലിം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍ വര്‍ഗീയ വാദിയാണെന്ന മന്ത്രി ആര്യാടന് മുഹമ്മദ് ബഷീറിന് നേരെ യൂത്ത്ലീഗിന്റെ രൂക്ഷ വിമര്‍ശനം. ആര്യാടന് മോഡിയുടെ ബാധ കയറിയിരിക്കുകയാണെന്നാണ് യൂത്ത്ലീഗിന്റെ ആരോപണം. ആര്യാടനെതിരെ ലീഗ് അണികളില്‍ നിന്നും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
അതെസമയം ലീഗ് നേതാക്കളുടെ നിലപാട് കെപിസിസി നേതൃത്വമാണ് പ്രശ്നങ്ങള്‍ക്കെല്ലാം കാരണമെന്നാണ്. ലീഗ്-കോണ്‍ഗ്രസ് പ്രശ്നത്തില്‍ ഹൈക്കമാന്‍ഡ് ഇടപെട്ടിരുന്നെങ്കില്‍ വിവാദം ഉണ്ടാകുമായിരുന്നില്ലെന്നാണ് നേതാക്കള്‍ പറയുന്നത്.
ഇ ടി മുഹമ്മദ് ബഷീര്‍ ഒന്നാം നമ്പര്‍ വര്‍ഗീയവാദിയാണെന്നാണ് ആര്യാടന് പറഞ്ഞത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാമെന്നുള്ള ലീഗ് ചിന്തയുടെ പിന്നില്‍ മുഹമ്മദ് ബഷീറാണെന്നും ആര്യാടന് മുഹമ്മദ് ആരോപിച്ചു.
ഒന്നാന്തരം വര്‍ഗീയവാദിയാണ് ഇ ടി മുഹമ്മദ് ബഷീര്‍. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാമെന്ന ഒരു ചിന്ത ലീഗിനുണ്ട്. അതിന് നേതൃത്വം കൊടുക്കുന്നത് ഇ ടി മുഹമ്മദ് ബഷീറാണ് - ആര്യാടന് പറഞ്ഞു.
ആര്യാടന്റേത് കോണ്‍ഗ്രസ് നിലപാടല്ലെന്ന് വ്യക്തമാക്കി കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പിന്നീട് രംഗത്തെത്തിയിരുന്നു.