വയനാട് ജില്ലയിലും നാളെ ഹര്‍ത്താല്‍

വെള്ളി, 28 ഫെബ്രുവരി 2014 (15:33 IST)
PRO
PRO
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പ്രതിഷേധിച്ച് വയനാട് ജില്ലയിലും നാളെ ഹര്‍ത്താല്‍. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ കുറിച്ച് കേരളം ഉന്നയിച്ച ആശങ്ക പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് ഇടുക്കിയിലും നാളെ ഹര്‍ത്താലിന് എല്‍ഡിഎഫ് ആഹ്വാനം ചെയ്തിരുന്നു. മലപ്പുറം ജില്ലയിലെ ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ താലൂക്കുകളിലും നാളെ ഹര്‍ത്താലാണ്.

കോട്ടയത്ത് പൂഞ്ഞാര്‍ തെക്കേക്കര, മേലുകാവ്, തീക്കോയി, കൂട്ടിക്കല്‍ എന്നിവിടങ്ങളിലും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

പരിസ്ഥിതിലോല മേഖലകള്‍ സംബന്ധിച്ച കേന്ദ്ര നിലപാടില്‍ പ്രതിഷേധിച്ച് ഹൈറേഞ്ച് മേഖലകള്‍ നിരവധി തവണയാണ് ഹര്‍ത്താലിന് സാക്ഷ്യം വഹിച്ചത്. നവംബര്‍ പതിമൂന്നിലെ വിഞ്ജാപനം പിന്‍‌വലിക്കണമെന്നാണ് ആവശ്യം.

ഹൈറേഞ്ച് സംരക്ഷണസമിതിയും ഇതേ ആവശ്യം ഉന്നയിച്ചു രംഗത്തുണ്ട്. റിപ്പോര്‍ട്ട് മരവിപ്പിക്കുകയോ റദ്ദാക്കുകയോ ചെയ്തില്ലെങ്കില്‍ രാഷ്ട്രീയതീരുമാനമെടുക്കേണ്ടിവരുമെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് ആന്റണി രാജുവും എത്തിയിരുന്നു.

നിലവിലെ ആശങ്കകള്‍ പരിഹരിച്ച് ഓഫീസ് മെമ്മോറാണ്ടമല്ല കരട് വിഞ്ജാപനം തന്നെയിറക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വനം പരിസ്ഥിതി മന്ത്രാലയവുമായി ചര്‍ച്ചക്ക് ശേഷം തിരികെയെത്തിയ സമിതി അധ്യക്ഷനായ ഉമ്മന്‍ വി ഉമ്മന്‍ പ്രതികരിച്ചു.

വെബ്ദുനിയ വായിക്കുക