വയനാട്ടിലെ കാട്ടുതീ: ഗൂഡാലോചനയില്‍ അന്വേഷണം തുടങ്ങി
വ്യാഴം, 20 മാര്‍ച്ച് 2014 (09:08 IST)
PRO
വനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പടര്‍ന്നുപിടിച്ച കാട്ടുതീയ്ക്ക് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന കാര്യത്തില്‍ അന്വേഷണം തുടങ്ങി.
വനം വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വയനാട്ടിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
ഇന്നലെ കോട്ടിയൂരില്‍ വീണ്ടും വനത്തിന് തീപിടിച്ചത് അഗ്‌നിശമനസേന എത്തി അണച്ചു. അഡീഷണല്‍ പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് വിജിലന്‍സ് സി എസ് യാലാക്കി ജില്ലയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.