വയനാട്ടിലെ കാട്ടുതീയ്ക്ക് പിന്നില്‍ വന്‍ ഗൂഢാലോചന, വിജിലന്‍സ് അന്വേഷിക്കും
തിങ്കള്‍, 17 മാര്‍ച്ച് 2014 (12:10 IST)
PRO
വയനാട്ടിലെ കാട്ടുതീയ്ക്ക് പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന് സംശയം. ഏഴുസ്ഥലത്ത് ഒരേസമയം തീപടര്‍ന്നതാണ് സംശയത്തിന് കാരണമായത്.
കാട്ടുതീയ്ക്ക് പിന്നിലെ ഗൂഢാലോചനയെ സംബന്ധിച്ച് വനം വിജിലന്‍സ് വകുപ്പ് അന്വേഷിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
20 കിലോമീറ്റര്‍ ചുറ്റളവില്‍ 1200ഓളം ഏക്കര്‍ വനമാണ് ഞായറാഴ്ച കത്തിനശിച്ചത്. വന്‍ മരങ്ങളും തീയില്‍ നശിച്ചു. നിരവധി വന്യജീവികള്‍ അഗ്‌നിക്കിരയായി. ഞായറാഴ്ച രാവിലെ 10 മണിയോടെ തുണ്ടുകാപ്പിലാണ് ആദ്യം തീ പടര്‍ന്നത്.
വനം തീയിടുമെന്ന സ്‌പെഷ്യന്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് അവഗണിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇതിനിടെ സ്ഥലത്തെത്തിയ പരിസ്ഥിതി പ്രവര്‍ത്തകനായ ഫോട്ടോഗ്രാഫര്‍ അന്‍വറിനെ (29) ഒരു സംഘം മര്‍ദിക്കുകയും ക്യാമറ നശിപ്പിക്കുകയും ചെയ്തിരുന്നു.