വടകരയില്‍ വന്‍ സ്വര്‍ണവേട്ട

ചൊവ്വ, 26 മെയ് 2015 (16:49 IST)
കോഴിക്കോട് ജില്ലയിലെ വടകരയില്‍ വന്‍ സ്വര്‍ണവേട്ട. ആറരകിലോ സ്വര്‍ണം പിടിച്ചെടുത്തു. 
 
അഴിയൂര്‍ ചെക്ക്പോസ്റ്റില്‍ വാഹനപരിശോധന നടക്കുന്നതിനിടെയാണ് അനധികൃതമായി കടത്തുകയായിരുന്ന സ്വര്‍ണം പിടി കൂടിയത്. 
 
സംഭവവുമായി ബന്ധപ്പെട്ട് രണ്ടു കോഴിക്കോട് സ്വദേശികളെ അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്.

വെബ്ദുനിയ വായിക്കുക