ചെങ്ങറ സമര നേതാവ് ളാഹ ഗോപാലനെ പൊലീസ് അറസ്റ്റു ചെയ്തു. 2006, 2007 വര്‍ഷങ്ങളിലെ വിശ്വാസവഞ്ചനാ കേസിലുള്ള കോടതി വാറന്റിനെ തുടര്‍ന്നാണ് അറസ്റ്റ്.
ഇന്നു രാവിലെ ഏഴുമണിയോടെ അറസ്റ്റു ചെയ്ത ഗോപാലനെ എട്ടു മണിയോടെ പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട് കോടതിയില്‍ ഹാജരാക്കി. കോടതി അദ്ദേഹത്തെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ചെങ്ങറ സമര നേതാവായ ളാഹ ഗോപാലന് സാധുജന വിമോചന സംയുക്ത വേദി പ്രസിഡന്റു കൂടിയാണ്. അറസ്റ്റില്‍ പ്രതിഷേധിച്ച് സാധുജന വിമോചന സംയുക്തവേദി പ്രവര്‍ത്തകര്‍ പത്തനംതിട്ട പൊലീസ് സ്റ്റേഷനുമുന്പില് ഉപരോധ സമരം നടത്തി.