ലോട്ടറി രാജാവിന് ലോട്ടറി ലൈസന്‍സ്: മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
ബുധന്‍, 20 നവംബര്‍ 2013 (12:57 IST)
PRO
ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ കമ്പനിക്ക് ലൈസന്‍സ് നല്കിയ സംഭവത്തില്‍ പാലക്കാട് നഗരസഭയിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതായി റിപ്പോര്‍ട്ട്.
പാലക്കാട് നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജമാല്‍മുഹമ്മദ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേഷ് എന്നിവരെയടക്കം മൂന്നു പെരെയാണ് സസ്പെന്‍ഡ് ചെയ്തത്.
സംഭവത്തെ കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് നഗരസഭാ ചെയര്മാന് ശുപാര്‍ശ ചെയ്തു.ലൈസന്‍സ് റദ്ദാക്കാന്‍ പാലക്കാട് നഗരസഭ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. നാഗാലാന്റ് ലോട്ടറി വല്പ്പനയ്ക്കായി ആരോഗ്യ വിഭാഗമാണ് ലൈസന്‍സ് നല്‍കിയത്.
മാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച് വാര്‍ത്ത വന്നതോടെയാണ് ലൈസന്‍സ് റദ്ദാക്കാന്‍ നഗരസഭ തീരുമാനിച്ചത്.