ലാവ്‌ലിന്‍ കേസ്: പിണറായിയുടെ വിടുതല്‍ ഹര്‍ജിയില്‍ വാദം ഇന്ന്
ബുധന്‍, 31 ജൂലൈ 2013 (07:45 IST)
PRO
PRO
എസ്എന്‍സി ലാവ്‌ലിന്‍ കേസ് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ ഇന്ന് വാദം കേള്‍ക്കും. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്. മുന്‍ വൈദ്യുതി മന്ത്രി ജി കാര്‍ത്തികേയനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ട് തന്നെ ഉള്‍പ്പെടുത്തിയത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണെന്ന് പിണറായി വിജയന്‍ വിടുതല്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു.
എസ്എന്‍സി ലാവ്‌ലിന്‍ കേസിലെ ആറും ഒമ്പതും പ്രതികളായ എസ്എന്‍സി ലാവ്‌ലിന്‍ കമ്പനിക്കും, കമ്പനി സീനിയര്‍ വൈസ് പ്രസിഡന്റ് ക്ലോസ് ട്രെന്‍ഡിലിനും എതിരായ കുറ്റം വേര്‍തിരിച്ച് കോടതിയില്‍ ഹാജരാകുന്ന മറ്റ് പ്രതികളുടെ വിചാരണക്ക് വേണ്ടി സിബിഐ കോടതി ഒരു കുറ്റപത്രം തയ്യാറാക്കിയിരുന്നു.
മലബാര്‍ ക്യാന്‍സര്‍ സെന്ററിന് ഫണ്ട് ലഭ്യമാക്കുന്നതിന് കരാറിലേര്‍പ്പെടണമെന്നാവശ്യം ലാവ്‌ലിന്‍ കമ്പനിയുടെ ആവശ്യം തുടര്‍ സര്‍ക്കാര്‍ പാലിക്കാത്തത് കൊണ്ടാണ് ഫണ്ട് ലഭിക്കാതിരുന്നതെന്നും പിണറായി വിജയന്‍ വിടുതല്‍ ഹര്‍ജിയില്‍ പറയുന്നു.
കേസിന്റെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ച് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും വിദേശത്തുള്ള പ്രതികള്‍ക്കെതിരായ സമന്‍സ് പോലും സിബിഐക്ക് കൈമാറാന്‍ കഴിയാതിരുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി ഉത്തരവ് പ്രകാരം കുറ്റപത്രം രണ്ടായി വിഭജിച്ചത്.കേസിന്റെ വിചാരണ വൈകുന്നത് തന്റെ രാഷ്ട്രീയ പൊതു ജീവിതത്തെ ബാധിക്കുന്നവെന്ന് കാണിച്ച് പിണറായി വിജയന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചായിരുന്നു കുറ്റപത്രം വിഭജിക്കാന്‍ കോടതി ഉത്തരവിട്ടത്.