നടന്‍ മോഹന്‍ ലാലിന്റെ നേതൃത്വത്തില്‍ അവതരിപ്പിക്കപ്പെട്ട ‘ലാലിസം’ പരിപാടിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ലോകായുക്ത ചീഫ് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചിരുന്നു. ഹര്‍ജിയില്‍ കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഒന്നാംകക്ഷിയും നടന്‍ മോഹന്‍ലാല്‍ അഞ്ചാം കക്ഷിയുമാണ്.