ലയനം അനാവശ്യം: സുരേന്ദ്രന്‍ പിള്ള

വെള്ളി, 30 ഏപ്രില്‍ 2010 (10:52 IST)
PRO
കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പുമായുളള കേരള കോണ്‍ഗ്രസിന്‍റെ ലയനം അനാവശ്യമാണെന്ന് വിമത വിഭാഗം നേതാവ് വി സുരേന്ദ്രന്‍ പിള്ള. ഇന്ന് പി സി തോമസിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ലയനവിരുദ്ധ യോഗത്തില്‍ പങ്കെടുക്കുമെന്നും സുരേന്ദ്രന്‍ പിള്ള പറഞ്ഞു.

ഇപ്പോഴത്തെ ലയനം അനാവശ്യമാണ്. ലയന തീരുമാനം മാറ്റി കേരള കോണ്‍ഗ്രസ് എല്‍ ഡി എഫില്‍ തുടരണം. ലയന കാര്യത്തെക്കുറിച്ച് പി ജെ ജോസഫ് ഇതുവരെ എന്നോട് ഒന്നും സംസാരിച്ചിട്ടില്ല. ഒപ്പം നില്‍ക്കണമെന്നും ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല.

പ്രലോഭനങ്ങള്‍ക്ക് ഇതുവരെ വശംവദനായിട്ടില്ലെന്നും സുരേന്ദ്രന്‍ പിള്ള പറഞ്ഞു. അതേസമയം സുരേന്ദ്രന്‍ പിള്ള കേരള കോണ്‍ഗ്രസിനൊപ്പം നില്‍‌ക്കേണ്ട നേതാവാണെന്ന് പി സി ജോര്‍ജ് എം എല്‍ എ പറഞ്ഞു. കേരള കോണ്‍ഗ്രസിനൊപ്പം വരണമെന്ന് കെ എം മാണി സുരേന്ദ്രന്‍ പിള്ളയോട് ആവശ്യപ്പെട്ടിരുന്നുവെന്നും ജോര്‍ജ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക