ഡിവൈഎസ്പിയെ കൈക്കൂലി കേസില്‍ കുടുക്കാന്‍ ശ്രമിച്ച കേസില്‍ വിവാദ വ്യവസായി കെ എ റൗഫിനു മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെ തൃശൂര്‍ വിജിലന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം നല്‍കിയത്.
മലപ്പുറം ഡിവൈഎസ്പി എസ് അഭിലാഷിനു കൈക്കൂലി നല്കാന് ശ്രമിച്ച കേസിലാണ് ജാമ്യം. അഭിലാഷിനു പണം കൈമാറാന്‍ ശ്രമിച്ച് അറസ്റ്റിലായ അബൂബക്കര്‍ സിദ്ദീഖിനു നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.