റെയില്‍വേയില്‍ വിരമിച്ചവരെ വീണ്ടും നിയമിക്കാനുള്ള നീക്കം മരവിപ്പിച്ചു
വെള്ളി, 9 ഓഗസ്റ്റ് 2013 (17:49 IST)
PRO
PRO
റെയില്‍വേയില്‍ വിരമിച്ച ജോലിക്കാരെ വീണ്ടും നിയമിക്കാനുള്ള നീക്കം മരവിപ്പിച്ചു. വിരമിച്ചവരുടെ പുനര്‍നിയമനം നിലവിലെ ജീവനക്കാരുടെ എതിര്‍പ്പ് മൂലമാണ് റെയില്‍വെ തല്‍ക്കാലം മരവിപ്പിച്ചത്. റെയില്‍വേയിലെ ഇന്‍ഫര്‍മേഷന്‍ സെന്ററുകളിലേക്ക് 60 വയസ് കഴിഞ്ഞ വിരമിച്ച റെയില്‍വേ ജീവനക്കാരെ വീണ്ടും നിയമിക്കാനുള്ള നീക്കമാണ് റെയില്‍വെ അവസാനിപ്പിച്ചത്.
ചെലവുചുരുക്കലിന്റെ ഭാഗമായി കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി തിരുവനന്തപുരം ഡിവിഷന് കീഴില്‍ 100ലധികം തസ്തികകളില്‍ നിയമനം നടത്തിയിട്ടില്ല. ജീവനക്കാരില്ലെന്ന പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് ഒഴിവുകള്‍ നികത്താന്‍ റെയില്‍വേ തീരുമാനിച്ചത്.
തിരുവനന്തപുരം, നാഗര്‍കോവില്‍, കൊല്ലം, കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, ആലപ്പുഴ, എറണാകുളം ജംഗ്ഷന്‍, എറണാകുളം ടൗണ്‍ എന്നീ സ്‌റ്റേഷനുകളിലെ ഇന്‍ഫര്‍മേഷന്‍ സെന്ററുകളിലേക്കുള്ള നിയമനത്തിനായി തിരുവനന്തപുരം റെയില്‍വേ ഡിവിഷനിലെ കൊമേഴ്‌സ്യല്‍ വിഭാഗമാണ് നോട്ടീസ് പുറപ്പെടുവിച്ചത്.
പുതിയ നിയമനം നടത്തിയാല്‍ 22,500 രൂപ നല്‍കേണ്ട വരുമെന്നതിനാലാണ് 500 രൂപ ദിവസശമ്പളത്തിന് വിരമിച്ചവരെ തന്നെ നിയമിക്കാന്‍ തീരുമാനമെടുത്തത്.