റയില്‍‌വേ കരാറുകാരുടെ വീട്ടില്‍ റെയ്ഡ്

വെള്ളി, 6 ജൂണ്‍ 2008 (15:49 IST)
റയില്‍വേയില്‍ കരാറുകാരുടെ വീട്ടിലും ഓഫീസിലും സി.ബി. ഐ സംഘം റെയ്‌ഡ്‌ നടത്തി. കവടിയാര്‍ നര്‍മ്മദ ജംഗ്ഷനിലെ കരാറുകാരന്‍ ജയലക്ഷ്‌മി എന്റര്‍പ്രൈസസ്‌ ഉടമ മോഹനന്റെ വീട്ടിലാണ്‌ ഇന്നുരാവിലെ മുതല്‍ റെയ്‌ഡ്‌ ആരംഭിച്ചത്‌.

കരമനയിലുള്ള ഇയാളുടെ ഓഫീസിലും പട്ടത്തുള്ള ഒരു കരാറുകാരന്‍റെ വീട്ടിലും ഇതേസമയം റെയ്‌ഡ്‌ നടന്നു‌. റയില്‍വേയിലെ സതേണ്‍ ഡിവിഷണല്‍ എന്‍ജിനിയറായ സനല്‍കുമാറിന്‍റെ വീട്‌ റെയ്‌ഡ്‌ ചെയ്തപ്പോള്‍ യോഗ്യതയില്ലാത്ത നിരവധി കരാറുകാര്‍ക്ക്‌ ജോലികള്‍ ഏല്‌പിച്ചതായി കണ്ടെത്തിയിരുന്നു.

ഇവര്‍ക്ക്‌ നിരക്ക്‌ കൂട്ടി നല്‍കി കോടികള്‍ വെട്ടിപ്പ്‌ നടത്തിയതും കണ്ടെത്തിയിരുന്നു. ഈ അന്വേഷണത്തിന്‍റെ തുടര്‍ച്ചയായാണ്‌ ഇന്നത്തെ റെയ്‌ഡ്‌.

വെബ്ദുനിയ വായിക്കുക