രാഷ്ട്രപതി ഇന്ന് കൊല്ലത്ത്

ചൊവ്വ, 30 ഓഗസ്റ്റ് 2011 (09:45 IST)
PRO
PRO
മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ കേരളത്തിലെത്തി. ഗവര്‍ണര്‍ ആര്‍ എസ് ഗവായ്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ ചേര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ രാഷ്ട്രപതിയെ സ്വീകരിച്ചു.

തുടര്‍ന്ന് രാഷ്ട്രപതി കൊല്ലത്തേക്ക് യാത്ര തിരിച്ചു. അവിടെ റാവിസ് ഹോട്ടലിലാണ് താമസം. രാഷ്ട്രപതിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് നഗരത്തില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ന് കോട്ടയത്ത് ക്നാനായ സഭയുടെ രാഷ്ട്രപതി പങ്കെടുക്കും. തുടര്‍ന്ന് തിരികെ കൊല്ലത്തെത്തി, വൈകിട്ട് പ്രഥമ പ്രസിഡന്‍സ് കപ്പ് ജലോത്സവത്തില്‍ രാഷ്ട്രപതി പങ്കെടുക്കും.

നാളെ തിരുവനന്തപുരത്ത് കനകക്കുന്നില്‍ നടക്കുന്ന ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ തിരുവനന്തപുരം മേഖലാ കേന്ദ്രത്തിന്റെ ശിലാസ്ഥാപനകര്‍മ്മം നിര്‍വഹിക്കും. ഉച്ചയ്ക്ക് ഡല്‍ഹിയിലേക്ക് മടങ്ങും.

വെബ്ദുനിയ വായിക്കുക