ഓണത്തിന് ബോക്സ് ഓഫീഫ് ഭരിക്കാന്‍ മമ്മൂട്ടി എത്തുന്നു. ഒരു കുടുംബകഥയുമായി. ‘പുള്ളിക്കാരന് സ്റ്റാറാ’ എന്ന ചിത്രവുമായി. രാജകുമാരന് എന്ന അധ്യാപകന് സ്റ്റാര്‍ ആകുന്ന കഥയാണിത്. വെറും അധ്യാപകന് അല്ല, അധ്യാപകരെ പരിശീലിപ്പിക്കാന്‍ എത്തുന്നയാള്‍. സെവന്ത്ഡേക്കു ശേഷം ശ്യാംധര്‍ സംവിധാനം ചെയ്ത് ബി രാകേഷ് നിര്‍മ്മിക്കുന്ന ചിത്രം പൂര്‍ണമായും ഒരു ഫാമിലി എന്റര്‍ടെയ്നറാണ്.
ഇന്നസെന്റ്, സോഹന്‍ സീനുലാല്‍, ദിലീഷ് പോത്തന് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രതീഷ് രവി തിരക്കഥയെഴുതുന്ന ‘പുള്ളിക്കാരന് സ്റ്റാറാ’യില്‍ എം ജയചന്ദ്രന് ഈണമിട്ട മനോഹരമായ ഗാനങ്ങളുണ്ട്. വിനോദ് ഇല്ലമ്പള്ളിയാണ് ഛായാഗ്രഹണം.