രവി പിള്ളയുടെ നേതൃത്വത്തില്‍ കൊല്ലത്ത് സമൂഹ വിവാഹം

വെള്ളി, 9 ഓഗസ്റ്റ് 2013 (11:12 IST)
PRO
പ്രമുഖ വ്യവസായിയായ രവി പിള്ളയുടെ നേതൃത്വത്തില്‍ കൊല്ലത്ത് ഓഗസ്റ്റ് 25 ന്‌ സമൂഹ വിവാഹം സംഘടിപ്പിക്കുന്നു. കൊല്ലത്ത് ആശ്രാമം മൈതാനിയിലാണ്‌ ഈ സമൂഹ പരിണയം നടക്കുന്നത്.

തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ മീറ്റ് ദ പ്രസ് പരിപാടിയിലാണ്‌ രവി പിള്ള ഇതറിയിച്ചത്. ഇതുവരെയായി 100 ലേറെപ്പേര്‍ ഇതിനായി രജിസ്റ്റര്‍ ചെയ്തതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം 150 ഓളം വിവാഹങ്ങളാണ്‌ ഇത്തരത്തില്‍ നടത്തിയത്.

ഈ വിവാഹ മേളയില്‍ പങ്കെടുക്കുന്ന വധുവിന്‌ 5 പവന്‍ സ്വര്‍ണ്ണാഭരണവും മന്ത്രകോടിയും 50,000 രൂപയും നല്‍കുമ്പോള്‍ വരന്‌ ഗള്‍ഫില്‍ രവി പിള്ളയുടെ കമ്പനികളില്‍ ഒരു തൊഴിലാണ്‌ വാഗ്ദാനം ചെയ്തിരിക്കുന്നത്.

സംസ്ഥാന ഗവര്‍ണ്ണര്‍ നിഖില്‍ കുമാര്‍ രക്ഷാധികാരിയായിരിക്കും. ഡോ ബാലമുരളികൃഷ്ണ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കുമെന്നും രവി പിള്ള പറഞ്ഞു. 15000 പേര്‍ക്ക് സദ്യയും ഒരുക്കും.

വെബ്ദുനിയ വായിക്കുക