രമേശ് പറഞ്ഞത് സര്‍ക്കാരിനെതിരല്ലെന്ന് ഉമ്മന്‍ ചാണ്ടി
വെള്ളി, 27 സെപ്‌റ്റംബര്‍ 2013 (11:59 IST)
PRO
PRO
ഭരണ സുതാര്യത സംബന്ധിച്ച് രമേശ് ചെന്നിത്തല പറഞ്ഞത് സര്‍ക്കാരിന് എതിരായല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രമേശ് അങ്ങനെ പറയില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ചെന്നിത്തല നടത്തിയ വിമര്‍ശനത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സുതാര്യത ഇല്ലാത്ത സര്‍ക്കാരിന് നിലനില്‍പ്പില്ലെന്നും പലതും മറച്ചുവെച്ചാല്‍ അത് മാധ്യമങ്ങള്‍ പുറത്ത് കൊണ്ടുവരുമെന്നുമാണ് ചെന്നിത്തല പറഞ്ഞത്. അധികനാള്‍ സത്യം മൂടിവെക്കാന്‍ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞിരുന്നു.
സ്വര്‍ണക്കടത്ത് സംബന്ധിച്ച ആരോപണങ്ങള്‍ ഗൗരവതരമാണ്. സമഗ്രവും വിശ്വാസയോഗ്യവുമായ അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എന്‍ഐഎ അന്വേഷണത്തിന് എതിരല്ല. എതുതരത്തിലുള്ള അന്വേഷണം വേണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാമെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു.