രമേശിന്റെ മന്ത്രിസ്ഥാനം: മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നെന്ന് ഉമ്മന്‍‌ചാണ്ടി

തിങ്കള്‍, 3 ജൂണ്‍ 2013 (17:54 IST)
PRO
PRO
മന്ത്രിസഭാ പുനസംഘടനയെക്കുറിച്ച്‌ കേരളത്തില്‍ ചര്‍ച്ച ചെയ്‌ത്‌ തീരുമാനമെടുക്കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിലവിലുള്ള സാഹചര്യങ്ങള്‍ ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചു. വിശദാംശങ്ങള്‍ വെളിപ്പെടുത്താനാവില്ല,

ഉപമുഖ്യമന്ത്രി പദം സംബന്ധിച്ച മാധ്യമവാര്‍ത്തകള്‍ തെറ്റാണ്. മന്ത്രിസഭയില്‍ ഒരു ഒഴിവുണ്ട്. എന്നാല്‍ അത് നികത്തുന്നതിന് സമയപരിധിയില്ല. ആശയക്കുഴപ്പങ്ങളുണ്ടാക്കുന്നത് മാധ്യമങ്ങളാണ്. ഹൈക്കമാന്‍ഡിന്റെ ഉപദേശമനുസരിച്ച് കാര്യങ്ങള്‍ തീരുമാനിക്കും. മന്ത്രിസ്ഥാനം സംബന്ധിച്ച ചര്‍ച്ച കേരളത്തില്‍ നടക്കും. കേരളത്തിലെത്തി ഘടകകക്ഷികളുമായി ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി പറഞ്ഞു.

രമേശിന് ഉപമുഖ്യമന്ത്രി പദം ഉണ്ടെന്നും ഇല്ലെന്നും പറയുന്നത് മാധ്യമങ്ങളാണ്. ഇതു സംബന്ധിച്ച് പല അഭിപ്രായങ്ങളുണ്ടാകും. അതൊന്നും തീരുമാനങ്ങളല്ല. കുവൈത്തില്‍നിന്ന് തിരിച്ചയക്കപ്പെടുന്ന ഇന്ത്യക്കാരുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരില്‍നിന്ന് അനുകൂല തീരുമാനമുണ്ടാകും. തിരിച്ചെത്തുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായം നല്‍കുമെന്നും ഉമ്മന്‍‌ചാണ്ടി പറഞ്ഞു.

വെബ്ദുനിയ വായിക്കുക