അതേസമയം നടിയുടെ കേസിലെ ഗൂഢാലോചന കണ്ടെത്താന്‍ പൊലീസ് അന്തിമശ്രമത്തിലേക്ക് നീങ്ങുകയാണ്. അതിനായി കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങി. കാക്കനാട് ജില്ലാ ജയിലിലേക്ക് മൊബൈൽ ഫോൺ ഒളിച്ചു കടത്തി പുറത്തുള്ളവരുമായി സംസാരിച്ച കേസിലാണ് ഇപ്പോള്‍ സുനിലിനെ കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്.