കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സമയത്ത് താന്‍ ആശുപത്രിയിലാണ് ഉണ്ടായിരുന്നതെന്ന് വരുത്തിതീര്‍ക്കാന്‍ ദിലീപ് വ്യാജരേഖയുണ്ടാക്കിയെന്ന് പൊലീസ്. നടി ആക്രമിക്കപ്പെട്ട ഫെബ്രുവരി 17 മുതല്‍ 21വരെ പനിയ്ക്കു ചികിത്സയില്‍ കഴിയുകയാണ് എന്ന രേഖയാണ് ദിലീപ് ഉണ്ടാക്കിയത്. ദിലീപിനെ ചികിത്സിച്ചതിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ആശുപത്രി രേഖയിലുണ്ടായിരുന്നു.