യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു

വ്യാഴം, 8 ഏപ്രില്‍ 2010 (18:44 IST)
PRO
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു. സംഘടനാ തെരഞ്ഞെടുപ്പ് മുന്‍ ‌നിര്‍ത്തിയാണ് നടപടി.

യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ അധ്യക്ഷന്‍ രാജീവ് താത്വോയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്‍പായി പുതിയ സംസ്ഥാന കമ്മിറ്റി നിലവില്‍വരുമെന്ന് അദ്ദേഹം പറഞ്ഞു.

ഏപ്രില്‍ 20 മുതല്‍ മെയ് 17 വരെ അംഗത്വ വിതരണം നടക്കും. 1976 ഒക്ടോബര്‍ ഒന്നിനുശേഷം ജനിച്ചവര്‍ക്ക് മാത്രമെ അംഗത്വം നല്‍കൂ. അംഗത്വ വിതരണം പൂര്‍ത്തിയായശേഷമായിരിക്കും തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിക്കുക.

നേരത്തെ സംസ്ഥാനത്തെ സംഘടനാ തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്ര നേതൃത്വം വഴങ്ങിയിരുന്നില്ല. നിലവിലെ കമ്മറ്റിക്ക് പ്രവര്‍ത്തിക്കാന്‍ വളരെ കുറച്ച് കാ‍ലമേ കിട്ടിയുള്ളൂ എന്ന് കാണിച്ചായിരുന്നു എം ലിജുവും കൂട്ടരും കേന്ദ്രനേതൃത്വത്തെ സമീപിച്ചത്.

വെബ്ദുനിയ വായിക്കുക