യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനെ ആക്രമിച്ച പ്രതികള്‍ പൊലീസ് പിടിയില്‍

ബുധന്‍, 10 ജൂലൈ 2013 (15:31 IST)
PRO
തൃശൂരില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനെ ആക്രമിച്ച കേസിലെ പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തു. സിപിഐ പ്രവര്‍ത്തകരായ മണികണ്‌ഠന്‍, ജോഷി, പ്രസാദ്‌, കനല്‍ എന്നിവരാണു പിടിയിലായത്‌.

യൂത്ത്‌ കോണ്‍ഗ്രസ്‌ വടക്കാഞ്ചേരി നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ്‌ പ്രഭാകരനാണ് ഇന്നലെ പുലര്‍ച്ചെ തലയ്ക്ക് അടിയേറ്റ് ഗുരുതരമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച തിരുവനന്തപുരത്ത് നടന്ന യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ പങ്കെടുത്ത അഭിലാഷ് എഐവൈഎഫ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു.

ഈ മര്‍ദ്ദനത്തിന് പ്രതികാരമായിട്ടാണ് അഭിലാഷിനെ പ്രതികള്‍ ആക്രമിച്ചത്. ബസ് കയറാന്‍ നില്‍ക്കുമ്പോഴായിരുന്ന് ആക്രമണം ഉണ്ടായത്.

വെബ്ദുനിയ വായിക്കുക