യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍; ഭര്‍ത്താവിനെയും അമ്മയെയും കാണാനില്ല

ശനി, 4 മെയ് 2013 (14:52 IST)
PRO
കുറ്റ്യാടിക്കടുത്ത് തളീക്കരയിലെ വാടകക്വാര്‍ട്ടേഴ്സില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. തൃശൂര്‍ ചേലക്കര സ്വദേശിനി ബിന്ദു (29)നെയാണ് കിടപ്പറയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്.

ഭര്‍ത്താവ് പെരുവണ്ണാമുഴി ചെന്പനോട സ്വദേശി ഷാജുവിനും ഇയാളുടെ മാതാവായ തങ്കമണിക്കും രണ്ടര വയസുള്ള കുട്ടിക്കുമൊപ്പം രണ്ട് മാസം മുന്പാണ് ഇവര്‍ ക്വാട്ടേഴ്സില്‍ താമസമാക്കിയത്.

പുലര്‍ച്ചെ ലാലുവും അമ്മ തങ്കമണിയും ക്വാട്ടേഴ്സില്‍ നിന്നും ഇറങ്ങിപ്പോകുന്നത് കണ്ടതായി ലോഡ്ജുടമ പൊലീസിൽ മൊഴി നല്‍കിയിട്ടുണ്ട്. അസമയത്ത് ഭാര്യയെ കൂടാതെ ഇവര്‍ പുറത്ത് പോകുന്നത് കണ്ട് ലോഡ്ജുടമ ക്വാട്ടേഴ്സ് പരിശോധിച്ചപ്പോഴാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ യുവതിയെ കണ്ടെത്തിയത്.

കുറ്റ്യാടി പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സി ഐയുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു.

വെബ്ദുനിയ വായിക്കുക