കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ എം മാണിയുടെ അസൌകര്യം പരിഗണിച്ച് കോണ്‍ഗ്രസ് മധ്യമേഖല ജാഥകള്‍ മാറ്റി വെച്ചു. ഒരാഴ്ചത്തേക്ക് ആണ് മധ്യമേഖല ജാഥ മാറ്റിവെച്ചത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൌസില്‍ ചേര്‍ന്ന യു ഡി എഫ് യോഗത്തിനു ശേഷം യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
നാല് മേഖല ജാഥകളില്‍ ബാക്കി മൂന്നു മേഖല ജാഥകളും നിശ്ചയിച്ച സമയത്തു തന്നെ നടക്കുമെന്നും തങ്കച്ചന്‍ പറഞ്ഞു. മധ്യമേഖലാജാഥ 27ന് ആയിരിക്കും നടക്കുക. മാണിയുടെ വ്യക്തിപരമായ അസൌകര്യം പരിഗണിച്ചാണ് ജാഥ മാറ്റി വെച്ചതെന്നും തങ്കച്ചന്‍ പറഞ്ഞു. അതേസമയം, മാണിക്ക് എന്ത് അസൌകര്യമാണ് എന്ന് ചോദിച്ച മാധ്യമങ്ങളോട് അതേക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ലെന്ന് പ്രതികരിച്ചു.