യുഡിഎഫ് ഭൂരിപക്ഷ സമുദായങ്ങളെ വിഡ്ഢികളാക്കി: എന്‍എസ്എസ്
വെള്ളി, 22 ജൂണ്‍ 2012 (12:21 IST)
PRO
PRO
യു ഡി എഫിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍ എസ് എസ് രംഗത്ത്. യു ഡി എഫ് സര്‍ക്കാര്‍ ഭൂരിപക്ഷ സമുദായങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് എന്‍എസ്‌എസ് രാഷ്ട്രീയ പ്രമേയം. സര്‍ക്കാര്‍ ന്യൂനപക്ഷ സമ്മര്‍ദ്ദത്തിന് വഴങ്ങിയെന്നും പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു.
അഞ്ചാം മന്ത്രി വിഷയത്തില്‍ സാമുദായിക സന്തുലിതാവസ്ഥ സര്‍ക്കാര്‍ തകര്‍ത്തു കൊണ്ടിരിക്കുകയാണ്. മന്ത്രിമാരുടെ വകുപ്പ് മാറ്റം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള അടവായിരുന്നു. നെയ്യാറ്റിന്‍കരയില്‍ മതേതര ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള സമദൂര നയമാണ് എന്‍എസ്‌എസ് സ്വീകരിച്ചതെന്നും ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നുണ്ട്.
മുന്നോക്ക വിഭാഗങ്ങളില്‍ സാമ്പത്തിക സംവരണം നടപ്പാക്കുന്ന കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അനാസ്ഥ കാട്ടുകയാണ്. അധ്യാപക ബാങ്ക് രൂപീകരിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും എന്‍ എസ് എസ് ആവശ്യപ്പെട്ടു.