യാമിനി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി എവിടെയെന്ന് പിണറായി

വ്യാഴം, 7 മാര്‍ച്ച് 2013 (16:21 IST)
PRO
മന്ത്രി ഗണേഷ്‌ കുമാറിന്റെ ഭാര്യ യാമിനി തങ്കച്ചി മുഖ്യമന്ത്രിക്ക്‌ നല്‍കിയ പരാതിക്ക്‌ എന്ത്‌ സംഭവിച്ചുവെന്ന്‌ വെളിപ്പെടുത്തണമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍. മന്ത്രിയുടെ ഭാര്യ നല്‍കിയ പരാതിയില്‍ നടപടി സ്വീകരിക്കാത്തതെന്തെന്നും പിണറായി കണ്ണൂരില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ ചോദിച്ചു.

മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വച്ചാണ്‌ അവര്‍ക്ക്‌ മര്‍ദ്ദനമേറ്റത്‌. മന്ത്രിയുടെ വസതി പൊതു സ്‌ഥലമാണ്‌. ഗാര്‍ഹിക പീഡനമെന്നത് അഞ്ച്‌ വര്‍ഷം വരെ തടവ്‌ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്‌. യുഡിഎഫും മുഖ്യമന്ത്രിയും ഇപ്പോള്‍ കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ്‌ കൈക്കൊണ്ടിരിക്കുന്നതെന്നും പിണറായി ആരോപിച്ചു.

പരാതി ഒന്നും ലഭിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്‌. പരാതിക്ക്‌ എന്തു സംഭവിച്ചുവെന്ന്‌ മുഖ്യമന്ത്രി വ്യക്‌തമാക്കണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക