സര്‍ക്കാരിന് ഉടനടി യാത്രാക്കൂലി വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. വിദഗ്ധ സമിതി ശാസ്ത്രീയ പഠനം നടത്തിയ ശേഷം മാത്രമേ യാത്രാക്കൂലി വര്‍ധന നടപ്പാക്കാവു എന്നുള്ള ഹൈക്കോടതിയുടെ ഉത്തരവ് നിലനില്‍ക്കുന്നതുമൂലം ആണിത്.
ഇതേപ്പറ്റി പഠനം നടത്താന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ കമ്മിഷന്റെ റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ട്. ഇന്ന് സ്വകാര്യ ബസ് ഉടമകള്‍ പ്രഖ്യാപിച്ചിരിക്കുന്ന സൂചനാ പണിമുടക്ക് നേരിടാന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കും. പരമാവധി കെഎസ്ആര്‍ടിസി ബസുകള്‍ നിരത്തിലിറക്കി ജനങ്ങളുടെ ബുദ്ധിമൂട്ട് പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.