കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലരയോടെ സ്ലീപ്പര്‍ കോച്ചില്‍ തിരുവനന്തപുരത്തേക്ക് വരികയായിരുന്ന സ്ത്രീയെയാണു റമീസ് കടന്നുപിടിച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ചത്. സംഭവം കണ്ട യുവതിയുടെ ഭര്‍ത്താവ് ബഹളം വച്ചതോടെ പ്രതി ഓടി പ്ലാറ്റ്ഫോമിലേക്ക് ചാടി. എന്നാല്‍ പുറകേ എത്തിയ പൊലീസ് ഇയാളെ വലയിലാക്കി.