യാക്കോബായസഭ സ്വന്തം പള്ളികള്‍ സ്ഥാപിക്കണം: ഓര്‍ത്തഡോക്സ് സഭ
ബുധന്‍, 15 ഡിസംബര്‍ 2010 (15:11 IST)
ഓര്‍ത്തഡോക്സ് പള്ളികളുടെമേലുള്ള അവകാശം യാക്കോബായ സഭ അവസാനിപ്പിക്കണമെന്ന് ഓര്‍ത്തഡോക്സ് സഭ. യാക്കോബായ സഭ സ്വന്തം പള്ളികള്‍ സ്ഥാപിച്ച് പ്രാര്‍ത്ഥന നടത്തണമെന്നും ഓര്‍ത്തഡോക്സ് സഭ ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു.
കോടതിക്ക് പുറത്ത് മധ്യസ്ഥ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ യാക്കോബായസഭ വ്യക്തമാക്കി. മധ്യസ്ഥചര്‍ച്ചയ്ക്കായി സ്വീകാര്യമായ പത്തു പേരുകളും സഭ മുന്നോട്ട് വെച്ചിട്ടുണ്ട്.
അതേസമയം, മലങ്കരസഭാ തര്‍ക്കവുമായി ബന്ധപ്പെട്ട് ജഡ്ജിമാര്‍ക്ക് കത്തയച്ചതിന് കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. മലങ്കര - യാക്കോബായ സഭകള്‍ ജഡ്ജിമാര്‍ക്ക് വ്യക്തിപരമായി കത്തയച്ചതിനെതിരെയാണ് കോടതിയുടെ ഈ പരാമര്‍ശം. ഇത് പ്രോത്സാഹിപ്പിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.