മോഹൻലാൽ വിളിച്ചു, മനസ് തുറന്ന് ദിലീപ്! - ഉപദേശം ഇങ്ങനെ

Webdunia
ബുധന്‍, 11 ഒക്‌ടോബര്‍ 2017 (12:33 IST)
നടി ആക്രമിക്കപ്പെട്ട കേസിൽ കഴിഞ്ഞ ആഴ്ചയാണ് ദിലീപിനു ജാമ്യം ലഭിച്ചത്. താരം ജാമ്യം നേടി പുറത്തുവന്നതോടെ സഹപ്രവർത്തകരും സുഹൃത്തുക്കളും അദ്ദേഹത്തെ കാണാനും വിവരങ്ങൾ അറിയാനും ആലുല്യിലെ വീട്ടിൽ എത്തിയത് വാർത്തയായിരുന്നു. എന്നാൽ, സൂപ്പർതാരങ്ങൾ മാത്രം അപ്പോഴും നിശബ്ദമായിരുന്നു.
 
ജയിലിൽ കഴിഞ്ഞപ്പോൾ സുഹൃത്തുക്കളും നടൻ ജയറാമും ദിലീപിനെ കാണാൻ എത്തിയിരുന്നു. എന്നാൽ, ജാമ്യം നേടി പുറത്തുവന്നെങ്കിലും മമ്മൂട്ടി ദിലീപുമായി ബന്ധപ്പെട്ടിട്ടില്ലെന്നാണ് സൂചനകൾ. അതേസമയം, മോഹൻലാൽ ദിലീപിനെ വിളിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. 
 
ദിലീപ് ജാമ്യത്തിൽ ഇറങ്ങി ദിവസങ്ങൾ കഴിയുമ്പോൾ താരത്തെ മോഹൻലാൽ വിളിച്ചു വിശദമായി സംസാരിച്ചതായും പഴയപോലെ സിനിമയിൽ സജീവമാകാൻ ഉപദേശിച്ചതായും റിപ്പോർട്ടുകൾ വരുന്നുണ്ട്. കൂടാതെ കേസും ആയി ബന്ധപ്പെട്ട കാര്യങ്ങൾ മറ്റും വിശദമായി ചോദിച്ചറിഞ്ഞതായി ദിലീപിന് അടുപ്പമുള്ളവർ പറയുന്നു.
 
മോഹൻലാൽ ദിലീപിൽ നിന്നും ചില കാര്യങ്ങൾ ചോദിച്ചു മനസിലാക്കിയെന്നും വേണ്ട ഉപദേശങ്ങൾ നൽകിയെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഏതായാലും മോഹൻലാലിന് മുന്നിൽ ദിലീപ് മനസ് തുറന്നതായാണ് റിപോർട്ടുകൾ പക്ഷെ ദിലീപിന് താരസങ്കടനയിലേക്ക് ഉള്ള തിരിച്ചുവരവ് അത്ര എളുപ്പമാകില്ല എന്നാണ് റിപോർട്ടുകൾ. 

അനുബന്ധ വാര്‍ത്തകള്‍

Next Article