മോഷ്ടാക്കള്‍ തട്ടിയെടുത്ത് റോഡിലേക്കെറിഞ്ഞ ബാഗ് തെരുവുനായ പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചു!

വെള്ളി, 24 ജൂണ്‍ 2016 (11:33 IST)
മോഷ്ടാക്കള്‍ തട്ടിയെടുത്തതെന്ന് കരുതുന്ന ബാഗ് തെരുവുനായ പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. 
മലപ്പുറത്തെ തേഞ്ഞിപ്പാലം പൊലീസ് സ്‌റ്റേഷനിലാണ് നാടകീയമായ ഈ സംഭവം നടന്നത്. ഉമ എന്ന സ്ത്രീയുടെ ബാഗാണ് ബസ്സിലെ തിക്കിലും തിരക്കിലും നഷ്ടപ്പെട്ടത്.
 
മകളുടെ ബിരുദ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യത്തിനായി കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ വന്നതായിരുന്നു ഉമ. ഇരുവരും ബസില്‍ തിരികെപോകുമ്പോള്‍ ടിക്കറ്റ് എടുക്കാനായി നോക്കിയപ്പോഴാണ് ബാഗ് നഷ്ടമായ വിവരം അറിഞ്ഞത്. ഉടന്‍ തന്നെ ഇവര്‍ പൊലീസ് സ്‌റ്റേഷനില്‍ വിളിച്ച് വിവരം പറഞ്ഞു. തുടര്‍ന്ന് ബാഗ് സ്‌റ്റേഷനില്‍ കിട്ടിയ വിവരം പൊലീസ് ഉദ്യോഗസ്ഥര്‍ ഇവരെ അറിയിക്കുകയും ചെയ്തു.
 
ബസില്‍ അനാവശ്യമായി തിക്കും തിരക്കും ഉണ്ടാക്കിയ രണ്ട് അന്യസംസ്ഥാന സ്ത്രീകളെ ഹോം ഗാര്‍ഡ് പിടികൂടിയിരുന്നു. ഇവരോ അല്ലെങ്കില്‍ മറ്റെതെങ്കിലും പോക്കറ്റടിക്കാരോ ബാഗ് തട്ടിയെടുത്ത് റോഡിലേക്ക് എറിഞ്ഞതാവാമെന്ന് പൊലീസ് അറിയിച്ചു.
 
അതേസമയം റോഡില്‍ ബാഗ് കിടക്കുന്നത് കണ്ട തെരുവുനായ ബാഗ് കടിച്ചെടുത്ത് പൊലീസ് സ്‌റ്റേഷനിലേക്ക് എത്തുകയായിരുന്നു. ബാഗില്‍ ഉമയുടെ തിരിച്ചറിയല്‍ കാര്‍ഡ്, പണം തുടങ്ങിയ വിലപിടിച്ച വസ്തുക്കള്‍ ഉണ്ടായിരുന്നു. പൊലീസ് സ്‌റ്റേഷന്‍ പരിസരത്ത് സ്ഥിരമായി കാണാറുള്ള നായയാണ് ബാഗ് സ്‌റ്റേഷനില്‍ എത്തിച്ചതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
 
വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക