മോണോറെയില്‍: കഴക്കൂട്ടം- കേശവദാസപുരം റോഡ് നാലുവരിപ്പാതയാക്കും
വ്യാഴം, 18 ഏപ്രില്‍ 2013 (18:07 IST)
PRO
PRO
മോണോറെയിലിനായി കഴക്കൂട്ടം മുതല്‍ കേശവദാസപുരം വരെയുള്ള 9.35 കിലോമീറ്റര്‍ റോഡ് നാലുവരിപ്പാതയാക്കി വികസിപ്പിക്കും. 24 മീറ്റര്‍ വീതിയിലായിരക്കും റോഡ് വികസിപ്പിക്കുക. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്.
ഭൂമി ഏറ്റെടുക്കല്‍, റോഡ് വികസനം എന്നിവയ്ക്കായി 550 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. പദ്ധതി സംബന്ധിച്ച് നാറ്റ്പാക് എസ്റ്റിമേറ്റും രൂപരേഖയും തയ്യാറാക്കിക്കഴിഞ്ഞു.
ഇത് അടിസ്ഥാനമാക്കി എത്രയും വേഗം റോഡ് വികസനം സാധ്യമാക്കണമെന്ന് യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. മന്ത്രിമാരായ കെഎം മാണി, വികെ ഇബ്രാഹിംകുഞ്ഞ്, വിഎസ് ശിവകുമാര്‍, എംഎ വാഹിദ് എംഎല്‍എ, ലാന്‍ഡ് റവന്യു കമ്മീഷണര്‍ ടിഒ സൂരജ്, നാറ്റ്പാക് പ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.