മോഡിയുടെ പ്രതിമ നിര്‍മ്മാണ പരിപാടിയ്ക്ക് സര്‍ക്കാര്‍ പിന്തുണ; ചിത്രങ്ങള്‍ പുറത്ത്

തിങ്കള്‍, 16 ഡിസം‌ബര്‍ 2013 (18:02 IST)
PRO
PRO
ഗുജറാത്തില്‍ നരേന്ദ്രമോഡി നേതൃത്വം നല്‍കുന്ന സര്‍ദാര്‍ വല്ലഭായി പട്ടേല്‍ പ്രതിമ നിര്‍മ്മാണത്തിന് കേരള സര്‍ക്കാര്‍ പിന്തുണ നല്‍കിയതിന്റെ തെളിവുകളായ ചിത്രങ്ങള്‍ പുറത്ത്. ഗുജറാത്ത് സര്‍ക്കാര്‍ പ്രതിനിധികളുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണും കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രങ്ങള്‍ ആണ് പുറത്തുവന്നത്. എഐസിസിയുടെ കര്‍ശനം നിര്‍ദ്ദേശം മറികടന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഗുജറാത്ത് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയത്.

ഗുജറാത്ത് കൃഷി മന്ത്രി ബാബു ഭായ് ബുക്കറിയയുടെ നേത്വത്തിലുള്ള സംഘമാണ് പ്രതിമാ നിര്‍മാണത്തിനുള്ള വിഭവ സമാഹാരണത്തിനായി കഴിഞ്ഞയാഴ്ച കേരളത്തിലെത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരാണ് ഗുജറാത്ത് സംഘത്തെ അനുഗമിച്ചത്. മുഖ്യമന്ത്രിയുടെ ചേംബറിലെത്തിയാണ് ഇവര്‍ അദ്ദേഹത്തെ കണ്ടത്. പട്ടേല്‍ പ്രതിമയുടെ പരസ്യ ചിത്രം മുഖ്യമന്ത്രിക്ക് കൈമാറുന്നതും ചിത്രങ്ങളില്‍ കാണാം. തുടര്‍ന്ന് മസ്കറ്റ് ഹോട്ടലില്‍ ഗുജറാത്ത് പ്രതിനിധികള്‍ക്കൊപ്പം ആഭ്യന്തരമന്ത്രി ഭക്ഷണം കഴിച്ചതിന്റെ ചിത്രവുമുണ്ട്.

കോട്ടയത്ത് ബിജെപി സംഘടിപ്പിച്ച കൂട്ടയോട്ടം ഫ്ളാഗ് ഓഫ് ചെയ്ത് ചീഫ് വിപ്പ് പി സി ജോര്‍ജ്
വിവാദത്തിലായിരിക്കെയാണ് ഈ ചിത്രങ്ങള്‍ പുറത്തുവരുന്നത്. ജോര്‍ജ്ജിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്.

ഗുജറാത്ത് സര്‍ക്കാര്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും സ്ഥാനങ്ങള്‍ രാജിവയ്ക്കുമോ എന്ന് ജോര്‍ജ്ജ് തിങ്കളാഴ്ച ചോദിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക