മൂന്നാറിലെ ടാറ്റയുടെ ഭൂമി ഇടപാടുകള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് സര്‍ക്കാരിന്റെ സത്യവാങ്മൂലം
തിങ്കള്‍, 18 നവംബര്‍ 2013 (11:55 IST)
PRO
PRO
മൂന്നാറില്‍ ടാറ്റ നടത്തിയ ഭൂമി ഇടപാടുകള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലം. മൂന്നാര്‍ ഭൂമിയില്‍ ടാറ്റയ്ക്ക് അവകാശമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിദേശ കമ്പനി നടത്തിയ ഭൂമി വില്‍പ്പനയ്ക്ക് സാധുതയില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മൂന്നാറില്‍ ടാറ്റയുടെ ഉടമസ്ഥാവകാശത്തിലുള്ള 21 ബംഗ്ലാവുകള്‍ വിനോദ സഞ്ചാരികള്‍ക്ക് വാടകയ്ക്ക് നല്കാന് അനുമതി ചോദിച്ചു കൊണ്ട് പഞ്ചായത്തിന് ടാറ്റ സമര്‍പ്പിച്ച അപേക്ഷയെ എതിര്‍ത്തുകൊണ്ടാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.
1976ല്‍ വിദേശകമ്പനി ടാറ്റയുമായി നടത്തിയ ഭൂമി ഇടപാടിന് നിയമസാധുത ഇല്ല. സ്വാതന്ത്രാനന്തര ഇന്ത്യയില്‍ ഫെറ നിയമങ്ങളുടെ ലംഘനമാണിത്. ഭൂമി ഇടപാട് രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുന്നതാണ്. ഭൂമി വില്‍പ്പന വ്യാജ രേഖകള്‍ ഉപയോഗിച്ചായിരുന്നെന്നും ടൗണ്‍ വില്‍പ്പന അതിശയകരമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.