വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ മൂന്നാം മുന്നണി രൂപീകരിക്കാന്‍ ബ്വി ജെ പി തയ്യാറാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പി കെ കൃഷ്‌ണദാസ് പറഞ്ഞു. മൂന്നാം മുന്നണിയുടെ പ്രസക്തി വര്‍ധിച്ചു വരികയാണെന്നും അദ്ദേഹം കോട്ടയത്ത് പ്രസ്താവിച്ചു.
യു ഡി എഫിനും, എല്‍ ഡി എഫിനും ബദലായിട്ടുള്ള മൂന്നാം മുന്നണിയുടെ പ്രസക്തി വര്‍ദ്ധിച്ചു വരികയാണ്. ഇരുമുന്നണികളെയും ഒരുപോലെ കണക്കാക്കുന്ന ചെറുകക്ഷികള്‍ സംസ്ഥാനത്തുണ്ട്. അവര്‍ നിലപട് വ്യക്തമാക്കിയാല്‍ സഖ്യത്തെപ്പെറ്റി അലോചിക്കും. എന്നാല്‍, എന്‍ സി പി യുമായി ഇതിനെക്കുറിച്ച് ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ വോട്ടു കിട്ടിയാലും സ്വീകരിക്കുമെന്ന് എന്‍ സി പി സംസ്ഥാന അധ്യക്ഷന്‍ കെ മുരളീധരന്‍ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. താന്‍ രണ്ടു തവണ എം പിയായിരുന്ന സമയത്ത് തനിക്ക് ബി ജെ പി യുടെ വോട്ടു ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.