പത്തനാപുരം മുള്ളൂര്‍നിരപ്പില്‍ മുഹമ്മദ്കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ കണ്ടെത്താന്‍ സഹായിച്ചത് ബിയര്‍ക്കുപ്പി. ജനുവരി പതിമൂന്നിനാണ് മിത്രപുരത്തുള്ള ഗീതം ഓഡിറ്റോറിയം ഉടമയുടെ വീട്ടില്‍ കവര്‍ച്ചക്കെത്തിയ സംഘം കാവല്‍ക്കാരനായ മഹമ്മദ്കുഞ്ഞിനെ കൊലപ്പെടുത്തിയത്.
കവര്‍ച്ചയ്ക്കിടെ വീട്ടില്‍ നിന്ന് ലഭിച്ച ബിയര്‍ മോഷ്ടാക്കള്‍ കുടിച്ചിരുന്നു. ബിയര്‍ കുടിച്ചതിന് ശേഷം അടുക്കളയില്‍ ഉപേക്ഷിച്ച ബിയര്‍ക്കുപ്പി പൊലീസ് കണ്ടെടുക്കുകയായിരുന്നു. കുപ്പിയില്‍ നിന്നാണ് വിരലടയാള വിദഗ്ധര്‍ക്ക് നിര്‍ണായക തെളിവ് ലഭിച്ചത്.
ഇതിനിടെ പഴകുളത്ത് താമസിച്ച് വരികയായിരുന്ന നേപ്പാളി സ്വദേശിയായ വൈരന്‍ എന്ന ഗൂര്‍ഖ പെട്ടെന്ന് നാട്ടിലേക്ക് തിരിച്ച് പോകാന്‍ തയാറെടുത്തത് നാട്ടുകാരില്‍ സംശയം ഉണ്ടാക്കി. തുടര്‍ന്ന് പൊലീസ് ഇയാളെ ചോദ്യം ചെയ്തതിലൂടെ കൊലപാതകത്തിന് പിന്നില്‍ ഖൂര്‍ഖകളാണെന്ന് വ്യക്തമാകുകയായിരുന്നു. എന്നാല്‍ കൊലപാതകത്തില്‍ വൈരന് പങ്കില്ലെന്ന് പൊലീസ് അറിയിച്ചു.
തുടര്‍ന്ന് ഖൂര്‍ഖ സംഘത്തില്‍പ്പെട്ട രണ്ട് പേര്‍ ബാംഗ്ലൂരിലേക്ക് കടന്നു. എന്നാല്‍ സംഘത്തില്‍പ്പെട്ട ഭവത്സിംഗ് തിരുവനന്തപുരത്തേക്ക് മടങ്ങിയെന്ന് പൊലീസിന് വ്യക്തമായി. തിരുവനന്തപുരത്ത് എത്തിയ ഭവത്സിംഗിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വൈരന്‍ വഴിയാണ് ഇവര്‍ അടൂരിലെത്തി കൊലപാതകവും കവര്‍ച്ചയും നടത്തിയതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഘത്തില്‍പ്പെട്ട മറ്റുള്ളവര്‍ക്ക് വേണ്ടി പൊലീസ് തിരച്ചില്‍ ശക്തമാക്കി.