മുല്ലപ്പെരിയാറില്‍ പുതിയ ഡാമിനുള്ള നിര്‍ദ്ദേശം ലഭിച്ചിട്ടില്ല: കേന്ദ്രം

തിങ്കള്‍, 26 മാര്‍ച്ച് 2012 (19:34 IST)
PRO
PRO
മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണമെന്ന ആവശ്യം കേന്ദ്രത്തിന്‌ ലഭിച്ചിട്ടില്ല എന്ന്‌ കേന്ദ്ര ജലവിഭവ വകുപ്പ്‌ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ രാജ്യസഭയെ അറിയിച്ചു. പി രാജീവ് എംപിയുടെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പുതിയ ഡാം സംബന്ധിച്ച നിര്‍ദ്ദേശം കേന്ദ്ര ജലകമ്മിഷന്‍ ഓഫീസില്‍ എത്തിയിട്ടില്ല എന്നും അതിനാല്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കേണ്ടതില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ ലഭിച്ചിട്ടുണ്ടോ, ഉണ്ടെങ്കില്‍ അത് കേന്ദ്രം പരിഗണിക്കുന്നുണ്ടോ, പുതിയ ഡാം പണിയുന്നത് വരെ മുല്ലപ്പെരിയാറിന്റെ സുരക്ഷയ്ക്ക് കേന്ദ്രം എന്തു നടപടി സ്വീകരിച്ചു എന്നീ ചോദ്യങ്ങളായിരുന്നു രാജീവ് ചോദിച്ചത്.

വെബ്ദുനിയ വായിക്കുക