മുല്ലപ്പെരിയാര്‍ കേസ് സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും
വെള്ളി, 24 ഫെബ്രുവരി 2012 (19:27 IST)
PRO
PRO
മുല്ലപ്പെരിയാര്‍ കേസ് തിങ്കളാഴ്‌ച സുപ്രീംകോടതി പരിഗണിക്കും. മുല്ലപ്പെരിയാറിലെ പരിശോധനയ്ക്കുള്ള സമയം നീട്ടി തരണമെന്ന ഉന്നതാധികാര സമിതിയുടെ ആവശ്യമാണ് കോടതി പരിഗണിക്കുന്നത്. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. അതിനാല്‍ നാളെ ചേരാനിരുന്ന ഉന്നതാധികാര സമിതി മാറ്റിവെച്ചു.
സൂര്‍ക്കി മിശ്രിത പരിശോധനയ്ക്ക് കൂടുതല്‍ സമയമെടുക്കുന്നതിനാലാണ് കാലാവധി നീട്ടി തരണമെന്ന് ഉന്നതാധികാരസമിതി ആവശ്യപ്പെട്ടത്.