മുരളി: ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെയെന്ന് ചാണ്ടി

ബുധന്‍, 27 ജനുവരി 2010 (16:24 IST)
PRO
PRO
കോണ്‍ഗ്രസിലേക്കുള്ള മുരളിയുടെ മടങ്ങിവരവ് സംബന്ധിച്ച് ഹൈക്കമാന്‍ഡ് ഉചിതമായ തീരുമാനം കൈക്കൊള്ളട്ടെയെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി. തിരുവനന്തപുരത്ത് കെ പി സി സി നിര്‍വ്വാഹക സമിതിയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുരളീധരന്‍റെ മടങ്ങി വരവ് സംബന്ധിച്ച് ഏകാഭിപ്രായത്തിലെത്താന്‍ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞിട്ടില്ലെന്നും കെ പി സി സിയുടെ മുന്‍ തീരുമാനം പുന്‍:പരിശോധിക്കേണ്ടതില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കെ പി സി സി യോഗത്തില്‍ പങ്കെടുത്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരനും മുരളിയുടെ കാര്യം ഹൈക്കമാന്‍ഡിന് വിടാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്

അതേസമയം, കെ പി സി സിയുടെ കാലില്‍ വന്നു വീണ കെ മുരളീധരനെ തട്ടി തെറിപ്പിക്കുന്നത് മര്യാദകേടാണെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ പറഞ്ഞു. സംസ്ഥാന നേതൃത്വത്തില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുരളീവിഷയത്തില്‍ ഇന്നു കെ പി സി സി തീരുമാനമുണ്ടായേക്കില്ല. ഈ പശ്ചാത്തലത്തില്‍ മിക്കവാറും മുരളിയുടെ കാര്യം ഹൈക്കമാന്‍ഡിന് വിടാനാണ് സാധ്യത.

വെബ്ദുനിയ വായിക്കുക