മുന്‍ മന്ത്രി കെ പങ്കജാക്ഷന്‍ അന്തരിച്ചു

ചൊവ്വ, 28 ഓഗസ്റ്റ് 2012 (20:49 IST)
PRO
PRO
മുന്‍ മന്ത്രിയും ആര്‍എസ്പി ജനറല്‍ സെക്രട്ടറിയുമായിരുന്ന കെ പങ്കജാക്ഷന്‍ (84) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്ന അദ്ദേഹത്തെ ഹൃദയാഘാതത്തെ തുടര്‍ന്ന്‌ കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്ക്‌ മാറ്റിയിരുന്നു. രാത്രി എട്ടുമണിയോടെയായിരുന്നു അന്ത്യം.

1970 മുതല്‍ 91 വരെയുള്ള കാലത്ത് അഞ്ച് തവണ എം എല്‍ എ ആയിട്ടുള്ള പങ്കജാഷന്‍ 1976ല്‍ ആണ് ആദ്യമായി മന്ത്രിയായത്. അഞ്ച് മന്ത്രി സഭകളില്‍ അംഗമായിട്ടുള്ള അദ്ദേഹം തൊഴില്‍, മരാമത്ത് കായികവകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു.

കറകളഞ്ഞ രാഷ്ട്രീയ നേതാവായിരുന്ന അദ്ദേഹം വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. സംസ്കാരം വ്യാഴാഴ്ച നടക്കും.

വെബ്ദുനിയ വായിക്കുക