മുന്‍ പ്രധാനമന്ത്രി ദേവഗൗഡയ്ക്ക് സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ച്ച

തിങ്കള്‍, 12 ഓഗസ്റ്റ് 2013 (21:29 IST)
PRO
PRO
എല്‍ഡിഎഫിന്റെ സെക്രട്ടേറിയേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്യാന്‍ സംസ്ഥാനത്ത് എത്തിയ മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയ്ക്ക് സുരക്ഷ ഒരുക്കുന്നതിന് പൊലീസ് വീഴ്ച്ച വരുത്തിയതായി ആക്ഷേപം.

സെഡ് പ്ലസ് ക്യാറ്റഗറിയില്‍പ്പെടുന്ന മുന്‍ പ്രധാനമന്ത്രി സംസ്ഥാനത്ത് എത്തുമ്പോള്‍ അദ്ദേഹത്തിന് ആവശ്യമായ സുരക്ഷയും യാത്രാ സൗകര്യവുമുള്‍പ്പെടെ എല്ലാം നല്‍കേണ്ടത് പോലീസിന്റെ ഉത്തരവാദിത്വമാണെന്നാണ് ചട്ടം. എന്നാല്‍ ഉപരോധ സമരം പ്രതിരോധിക്കാനുള്ള പൊലീസ് തിരക്കിനിടയില്‍ ദേവഗൗഡയെ മറന്നെന്നാണ് ഉയരുന്ന ആക്ഷേപം.

വെബ്ദുനിയ വായിക്കുക